അയ്യന്തോൾ കാർത്യായനി ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ പെരുമ്പാമ്പിൻ കൂട്ടം

അയ്യന്തോൾ കാർത്യായനി ക്ഷേത്രം മതിൽ കെട്ടിനുള്ളിൽ നിന്ന് പെരുമ്പാമ്പിൻ കൂട്ടത്തെ പിടികൂടി. അഞ്ച് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ഇനിയും മതിലിനുള്ളിൽ പെരുമ്പാമ്പുകൾ ഉള്ളതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെ പാത്രങ്ങൾ കഴുകുന്ന സ്ഥലത്ത് ഒരു പാമ്പിനെ കണ്ടിരുന്നു. ഇതിനെ സർപ്പ ടീം എത്തി പിടികൂടി. പിന്നീടുള്ള പരിശോധനയിലാണ് . മതിലിനുള്ളിൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉള്ളതായി കണ്ടെത്തിയത്.

ക്ഷേത്രത്തിൽ നിന്നുള്ള അഴുക്കു വെള്ളം പോകുന്ന ചാലിന് സമീപത്തെ മതിലിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത് തുടർന്ന് മതിലിന്റെ കുറച്ചുഭാഗം പൊളിച്ചു. ഇതോടെ 4 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിടുന്ന ഇത്തരം സ്ഥലങ്ങളിൽ നിന്ന് 20ലേറെ കുഞ്ഞുങ്ങളെ വരെ കിട്ടണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇനിയും പാമ്പിൻ കുഞ്ഞുങ്ങൾ മതിലിനുള്ളിൽ ഉണ്ടെങ്കിലും അവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Back to top button