‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’…നെട്ടൂരിൽ സതീശനായി ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത്‌ INTUC

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നതിനിടെ വി ഡി സതീശനായി നെട്ടൂരിൽ ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത്‌ പ്രവർത്തകർ. നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിൽ ഉള്ളത്. നെട്ടൂരിലെ ഐ എൻ ടി യു സി പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ലെന്നാണ് സൂചന. ചർച്ചകൾ എല്ലാം പൂർത്തിയായി, നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഖർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയറാം രമേശ് വ്യക്തമാക്കി. വി ഡി സതീശന്റെ വസതിയിലും ഇന്ദിരാഭവനിലും ഒത്തുകൂടിയ പ്രവർത്തകരിൽ ചിലർ മടങ്ങി കഴിഞ്ഞു.

രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള കൂടിക്കാഴ്ച് പൂർത്തിയായെങ്കിലും ആരാകും കേരളത്തെ നയിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. കേരളത്തിലേക്ക് പുറപ്പെടും എന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഡൽഹിയിൽ തന്നെ തുടരുകയാണ്.

Related Articles

Back to top button