ആറന്മുളയിലെ അബിന്റെ ജയത്തെ അഭിനന്ദിച്ച് ഓര്‍ത്തഡോക്‌സ് സഭ…

ആറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ വിജയത്തില്‍ അഭിനന്ദനവുമായി ഓര്‍ത്തഡോക്‌സ് സഭ. ജനമനസുകള്‍ കീഴടക്കി ജനസേവനത്തിനായി മലങ്കരസഭയുടെ മക്കള്‍ നിയമസഭയിലെത്തുന്നുവെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഫേസ്ബുക്കില്‍ കുറിച്ചു.പതിനാറാം കേരള നിയമസഭയില്‍ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നും അഡ്വ. അബിന്‍ വര്‍ക്കി തിരഞ്ഞെടുക്കപ്പെട്ടു. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.അഭിനന്ദങ്ങളെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
കേരളത്തിലാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗവും ഭരണവിരുദ്ധ വികാരവും യുവ സ്ഥാനാര്‍ഥിയെന്ന മെച്ചവും ഒപ്പം സാമുദായിക സമവാക്യങ്ങളും അബിന് ആറന്മുളയില്‍ ഗുണമായി. കഴിഞ്ഞ രണ്ട് തവണയായി തങ്ങള്‍ക്ക് നഷ്ടമായ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ അബിനിലൂടെ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജ് ഒരു ഘട്ടത്തില്‍പ്പോലും മുന്നിലെത്തിയില്ല. ആരോഗ്യരംഗത്തെക്കുറിച്ച് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളും കൃത്യമായി നടപടിയെടുക്കുന്നതില്‍ വന്ന വീഴ്ചകളെക്കുറിച്ച് വന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ വീണാ ജോര്‍ജിന് തിരിച്ചടിയായി.



