“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ!”…. കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ ആവേശകരമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ” എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്ക് ചുട്ട മറുപടി നൽകി.

വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ;
ടീം യു.ഡി.എഫ്.
കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും

കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നൂറിലേറെ സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുക്കുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തിയ സമരങ്ങളും ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

Related Articles

Back to top button