ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം…ട്രെയിനിനടിയിൽപെട്ട് സ്ത്രീ മരിച്ചു…

കൊച്ചി: എറണാകുളത്ത് ട്രെയിനിനടിയിൽപെട്ട് സ്ത്രീ മരിച്ചു. സൗത്ത് റെയിൽവെ സ്റ്റേഷനിലാണ് അപകടം. പുലർച്ചയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കയാണ് അപകടം ഉണ്ടായത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല . മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.



