രോഗിക്ക് മതിയായ ചികിത്സ നല്‍കിയില്ല….താലൂക്ക് ആശുപത്രിക്കെതിരെ കുടുംബാംഗങ്ങളുടെ പരാതി…

കാന്‍സര്‍ ബാധിതനായ വയോധികന് ആവശ്യമായ ചികിത്സ നിഷേധിച്ചതായി കാണിച്ച് കുടുംബാംഗങ്ങളുടെ പരാതി. അസുഖം മൂര്‍ച്ഛിച്ച് മരിച്ച കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബാലകൃഷ്ണന്റെ കുടുംബമാണ് ആരോഗ്യവകുപ്പിന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പരാതി. ഡ്യൂട്ടി ഡോക്ടറായ പ്രമോദ് ശ്രീനിവാസനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ 27ആം തീയതി രാവിലെ 6.30നാണ് അസ്വസ്ഥത അനുഭവപ്പെട്ട ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് മൂന്നോടെ മാത്രമാണ് ഡോക്ടര്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായതെന്ന് കുടുംബം ആരോപിക്കുന്നു.

Related Articles

Back to top button