സമരത്തിനിടെ കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി; വനിതാ നേതാവിനെ പിടികൂടി

നാഷണൽ ജനതാദൾ സംസ്ഥാന സെക്രട്ടറി നൗഫിയ നസീറാണ് കണ്ണൂർ ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് ഓടിക്കയറിയത്. അഞ്ചരകണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കണ്ണൂർ സിറ്റി കമ്മീഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു സംഭവം. തുടർന്ന് വനിതാ പൊലിസ് കടുത്ത ബല പ്രയോഗത്തിലുടെ യുവതിയെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button