മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച സംഭവം; പ്രതി പിടിയിൽ

മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ പ്രതി പിടിയിൽ. ആന മൂളി സ്വദേശി റഹീമാണ് അറസ്റ്റിലായത്. അഗളിയിൽ വച്ച് വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. അവിടെ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ കാർ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏപ്രിൽ ആറിനാണ് സംഭവം നടന്നത്. പ്രതി ഒളിവിൽ ആയിരുന്നു. കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

Related Articles

Back to top button