15-30 മിനിറ്റ് വരെ പവർകട്ട്… വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാൻ കെഎസ്ഇബി….

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാൻ കെഎസ്ഇബി. വൈദ്യുതി മുടക്കം എസ്എംഎസ് ആയി അറിയിക്കും. ‘പീക്ക് ലോഡ് മാനേജ്മെന്‍റ് ‘ എന്ന പേരില്‍ എസ്എംഎസ് അയക്കും.15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെയാണ് നിയന്ത്രണം.

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി പറയുന്നു.

സംസ്ഥാനത്തേക്ക് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. 250 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം. വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെഎസ്ഇബിഎല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് നിര്‍ദേശം.

പുതിയ നിര്‍ദേശം പ്രകാരം ഏപ്രില്‍ മുതല്‍ മെയ് 15 വരെയുള്ള ദിിവസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി എക്‌സ്‌ചേഞ്ചുകള്‍ വഴി 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്നാണ് നിര്‍ദേശം. യൂണിറ്റിന് 10 രൂപ എന്ന പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്, ഡേ എഹെഡ് മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ പരമാവധി അഞ്ച് പൈസ വരെ അധികം നല്‍കി വൈദ്യുതി വാങ്ങാവുന്നതാണ്. വൈദ്യുതി വാങ്ങല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

Related Articles

Back to top button