പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ…

കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ഇവർ ചാടിപ്പോയത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ചാടിപ്പോയത്. ഇവരിൽ ഒരാളെ പൊലീസ് പിടികൂടി. സൂരജിനെയാണ് പോലീസ് ചേന്നമംഗലത്തുനിന്ന് പിടികൂടിയത്.

Related Articles

Back to top button