തൃശ്ശൂരിൽ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അനോജ് അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റതാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു.



