നേരിട്ട് കാണാൻ എത്രയാകും എന്ന സബ്‌സ്ക്രൈബറുടെ ചോദ്യത്തിന് മാനേജറുമായി സംസാരിക്കൂ എന്ന് രേണു സുധി

സോഷ്യല്‍ മീഡിയയിലെ എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരുന്ന താരമാണ് രേണു സുധി. രേണു സുധിയെ അറിയാത്ത മലയാളികളില്ലെന്ന് തന്നെ പറയാം. രേണുവിന്റെ വിശേഷങ്ങൾ അറിയാനും വീഡിയോകൾ കാണാനുമൊക്കെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. എന്ത് ചെയ്താലും വൈറലാകുന്നത് കാരണം രേണുവിന് സോഷ്യല്‍ മീഡിയയില്‍ സ്‌നേഹത്തോളം തന്നെ വിദ്വേഷവും നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളെ നേരിട്ടു കൊണ്ടാണ് രേണു സുധി ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയവുമായി രേണു സുധി മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്.
മിൽ രേണു സബ്സ്ക്രിപ്ഷൻ ഫീച്ചർ തുടങ്ങിയിരുന്നു. 2745 സബ്സ്ക്രൈബേഴ്സാണ് രേണുവിന് ഇൻസ്റ്റഗ്രാമിലുള്ളത്. 180 രൂപയാണ് മാസം രേണു ഈടാക്കുന്നത്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാം സബ്സ്ക്രൈബറുമായി രേണു സുധി നടത്തിയതെന്ന് അവകാശപ്പെടുന്ന ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്ത് വിട്ടിരിക്കുകയാണ് യുട്യൂബർ ഷെഫീന ബീവി.
ഈ വിഷയത്തിൽ ലൈഫ് ഓഫ് അനന്ദു ചെയ്ത വീഡിയോ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു. മുമ്പും രേണുവിനെ കുറിച്ച് പല കഥകളും കേട്ടിട്ടുണ്ടെന്നും എന്നാൽ അന്ന് വിശ്വസിച്ചിരുന്നില്ലെന്നും പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതെല്ലാം വിശ്വസിക്കാൻ തോന്നുന്നുവെന്നും അനന്ദു പറയുന്നു.
അനന്ദുവിന്റെ വാക്കുകൾ:
‘ആ സ്ക്രീൻഷോട്ടുകളുടെ വിശ്വാസ്യത എത്രത്തോളമാണെന്ന് അറിയില്ല. പുറത്ത് വിട്ട ചാറ്റ് ഒറിജിനലാണെന്നും ഇതിനേക്കാൾ വലുത് തന്റെ കയ്യിലുണ്ടെന്നും പറഞ്ഞാണ് ഷെഫീന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രേണു തന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്നാണ് ചാറ്റ് നടത്തിയിരിക്കുന്നത്.
ഞാൻ നാട്ടിൽ വരുന്നുണ്ട്. ഡയറക്ടായി മീറ്റ് ചെയ്യാൻ ഓക്കെ ആണോയെന്നാണ് അപ്പുറത്തുള്ള വ്യക്തി രേണുവിനോട് ചാറ്റിലൂടെ ചോദിക്കുന്നത്. മീറ്റ് ചെയ്യാം എന്നാണ് രേണു മറുപടി നൽകുന്നത്. ഞാൻ യുകെയിലാണ്. നേരിട്ട് കാണാൻ എത്രയാകും എന്ന് പറയാമോ എന്നും അയാൾ രേണുവിനോട് ചാറ്റിലൂടെ ചോദിക്കുന്നുണ്ട്. മാനേജറുമായി കോൺടാക്ട് ചെയ്യൂവെന്നാണ് രേണു അതിന് നൽകിയ മറുപടി. നേരിട്ട് കാണാൻ പൈസ കൊടുക്കണമെന്ന് പറയുമ്പോൾ നല്ല ഉദ്ദേശത്തോടെയാവില്ലെന്നത് മനസിലാക്കാമല്ലോ. രേണുവിന്റെ സബ്സ്ക്രൈബേഴ്സിൽ ആരോവാണ് ചാറ്റിന് അപ്പുറത്തുള്ള വ്യക്തി. കാരണം രേണു എക്സ്ക്ലൂസീവായി ഇടുന്ന വീഡിയോകൾക്കെല്ലാം അയാൾ റിപ്ലെ സ്മൈലിയായും മറ്റും അയച്ചിരിക്കുന്നതും ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ കാണാം.
എത്തരത്തിലുള്ള ചാറ്റാണ്, എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി കാണും. ചാറ്റിന് വിശ്വാസ്യതയില്ല. ആർക്ക് വേണമെങ്കിലും ഇന്നത്തെ കാലത്ത് രേണുവിന്റെ പേര് വെച്ച് ചാറ്റിന്റെ സ്ക്രീൻഷോട്ട് ക്രിയേറ്റ് ചെയ്യാം. ഷെഫീന ബീവി പക്ഷെ സ്ക്രീൻഷോട്ട് സത്യമാണെന്നും രേണുവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും നഗ്നത പോലുള്ളവ അടങ്ങിയ കണ്ടന്റുകൾ ആയതിനാലാണ് പുറത്ത് വിടാത്തതെന്നും ക്ലൗഡിൽ പോലീസിന് ആവശ്യം വന്നാൽ കൊടുക്കാൻ പറ്റുന്ന തരത്തിൽ സേവ് ചെയ്തിട്ടുണ്ടെന്നും ഷെഫീന പറയുന്നുണ്ട്. ഷെഫീനയെ വിശ്വസിക്കാം. ഒരു കാര്യവും ഇല്ലാതെ അവർ ഇങ്ങനെ വന്ന് പറയില്ല.
കൊല്ലം സുധി മരിച്ചതിന്റെ പേരിൽ മാത്രം ഫെയ്മസായ വ്യക്തിയാണ് രേണു. അങ്ങനൊരു വ്യക്തി ഇത്തരം പരിപാടികൾക്ക് പോകുന്നത് തരംതാണ പരിപാടിയാണ്. ഒരുപാട് പ്രോഗ്രാമുകൾ കിട്ടുന്നയാളാണ് രേണു. കഴിഞ്ഞ കുറേ നാളുകളായി ലൈം ലൈറ്റിലും സജീവമാണ്. ഷോർട്ട് ഫിലിം, ആൽബം എന്നിങ്ങനെ നിരന്തരം വർക്ക് കിട്ടുന്നുമുണ്ട്. നല്ല ക്യാഷ് സമ്പാദിക്കുന്നുമുണ്ട്. ഗതികേടുകൊണ്ടല്ല അപ്പോൾ ഇത്തരം പ്രവൃത്തികൾക്ക് പോകുന്നത്. കുറേ കഥകൾ മുമ്പും കേട്ടിട്ടുണ്ട്. പക്ഷെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. അതെല്ലാം വളരെ മോശമായ കഥകളാണ്. വ്യക്തമായ പ്രൂഫ് അക്കാര്യങ്ങൾക്ക് ഇല്ല. കേട്ട് കേൾവി മാത്രമാണ്. അതുകൊണ്ട് കൂടിയാണ് പുറത്ത് വരാതെ പോയത്. ഞാൻ പല കഥകളും കേട്ടിരുന്നു. അന്ന് അതൊന്നും വിശ്വസിച്ചില്ല. പക്ഷെ ഇപ്പോൾ വിശ്വസിച്ച് പോകുന്നു. സ്ബ്സ്ക്രിബ്ഷനിൽ ഇടുന്ന വീഡിയോകളും വളരെ മോശമാണ്’. അനന്ദു പറയുന്നു



