സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം…അവസാന തീയതി…

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ജനറൽ/ ഒബിസി വിഭാഗങ്ങൾക്ക് 1,300 രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിനും 750 രൂപയുമാണ് പരീക്ഷാഫീസ്. ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം മേയ് 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.



