തത്തമംഗലത്ത് മൂന്നുദിവസമായി അപ്രഖ്യാപിത ലോഡ് ഷെഡിങ്…. കെഎസ്ഇബി ഓഫീസില്‍ യുഡിഎഫ് പ്രതിഷേധം…

അപ്രഖ്യാപിത ലോഡ്ഷെഡിങ്ങില്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട് തത്തമംഗലത്താണ് സംഭവം. തത്തമംഗലം കെഎസ്ഇബി ഓഫീസിലെത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രദേശത്ത് മൂന്നുദിവസമായി അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണ് നടക്കുന്നത് എന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മരുത റോഡ് പഞ്ചായത്തിലും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ പ്രതിഷേധം നടന്നിരുന്നു.



