പണം പിൻവലിക്കാനായി എടിഎം കൗണ്ടറിൽ കയറി.. കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിൽ കണ്ടത്…

നാട്ടിലെങ്ങും ചൂട് കൂടിയതോടെ വലിയ ഭീഷണയിയായി മാറിയിരിക്കുകയാണ് ഇഴജന്തുക്കൾ. അടുത്തിടെ പാമ്പുകടിയേറ്റ് കുട്ടി മരിച്ചതടക്കം നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കൊടും ചൂടിൽ തനണുപ്പ് തേടി പാമ്പുകൾ എത്തുന്നതാണ് വലിയ പ്രതിസന്ധിയായി മാറുന്നത്. ഇപ്പോഴിതാ എടിഎം കൗണ്ടറിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. പണം പിൻവലിക്കാനായി എടിഎം കൗണ്ടറിൽ കയറിയ യുവാവ് പാമ്പിനെ കണ്ട് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലെ എടിഎമ്മിലാണ് ഇന്ന് വൈകിട്ട് ഏഴരയോടെ പാമ്പിനെ കണ്ടെത്തിയത്. പണമെടുക്കാൻ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ ആദ്യം കണ്ടത്.


