കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളിക്ക് സൂര്യാഘാതമേറ്റു… കൈകൾക്കും കഴുത്തിനും ഗുരുതര പൊള്ളൽ

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളിക്ക് സൂര്യാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റു. ഒറീസ സ്വദേശിയായ പാണ്ഡവ ബൈരക്കിനാണ് ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റ നിലയിലുള്ളത്. കൂത്താട്ടുകുളത്തെ ഒരു തടിമില്ലിലെ ജോലിക്കാരനാണ് പാണ്ഡവ ബൈരക്ക്. ഉച്ചസമയത്ത് ജോലി ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കടുത്ത വെയിൽ ഏൽക്കുകയും ശാരീരിക അസ്വസ്ഥതകൾക്കൊപ്പം പൊള്ളലേൽക്കുകയും ചെയ്തത്. ഉടൻ തന്നെ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. കടുത്ത വെയിൽ ഏൽക്കുന്നവർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉച്ചസമയത്ത് (11 am – 3 pm) നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Related Articles

Back to top button