കൂടത്തായിൽ പിക്കപ്പ് വാൻ മറിഞ്ഞു…. ആറ് അതിഥി തൊഴിലാളികൾക്ക് പരിക്ക്….

കോഴിക്കോട്: താമരശ്ശേരി കൂടത്തായിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെ കൂടത്തായി പാലത്തിന് സമീപമായിരുന്നു അപകടം.

വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്ര ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാൻ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമ്മേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വാൻ നടുറോഡിൽ മറിഞ്ഞതിനെ തുടർന്ന് ഈ ഭാഗത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related Articles

Back to top button