മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാമർശത്തിൽ ഖാർഗെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

തമിഴ്നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പരാമർശം. ‘എഐഡിഎംകെ പാർട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാൻ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാർട്ടിക്കും. ഈ ആളുകൾ അവരുമായി ചേരുന്നുവെന്നതിന്റെ അർത്ഥം ജനാധിപത്യത്തെ അവർ ദുർബലപ്പെടുത്തുന്നുവെന്നാണ്’. ഇതായിരുന്നു ഖാർഗെയുടെ പ്രസ്താവന.

Related Articles

Back to top button