വിരുദുനഗർ പടക്കശാലാ സ്ഫോടനം…രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം…മരണസംഖ്യ ഉയർന്നു…

തമിഴ്‌നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. വി. മുത്തുലിംഗപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്സി’ലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.

പൊലീസുകാരടക്കം 15 പേർക്ക് ഈ സ്ഫോടനത്തിൽ പരിക്കേറ്റു. പരിക്ക് പറ്റിയവരെ വിരുദനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആദ്യ സ്ഫോടനതിലെ മരണസംഖ്യ 23 ആയി. ആറു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വി മുത്തുലിംഗപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്സി’ൽ ആണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായയത്. ചെന്നൈയിൽ നിന്ന് ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ​വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന മുറിയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെ, രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസൽ കാരണം അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഫാക്ടറിയുടെ നാല് മുറികൾ പൂർണ്ണമായും തകർന്നു.

Related Articles

Back to top button