മുൻ ചീഫ് സെക്രട്ടറിയുടെ മകന്റെ ഭൂമിയിൽ അനധികൃത നിലം നികത്തൽ….പോലീസ് നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാൽ ക്ഷേത്രത്തിന് സമീപം മുൻ ചീഫ് സെക്രട്ടറിയുടെ മകന്റെ ഉടമസ്ഥതയിലുള്ള വയൽ അനധികൃതമായി നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ട് മണ്ണടിച്ച് നിലം നികത്താൻ ശ്രമിച്ച ലോറി ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനം തുടനടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന് നായരുടെ മകന് ഡോ. അജയകുമാറിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് രാത്രിയുടെ മറവില്‍ നിലം നികത്തുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിന് തൊട്ടടുത്തായി ആകെ 14 ഏക്കര്‍ വയലുണ്ട്. റവന്യൂ രേഖകളില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണ് ഇട്ട് നികത്താന്‍ അനുവാദം കിട്ടാത്ത ഈ വയലിലാണ് മറച്ചുകെട്ടി മണ്ണിട്ട് നികത്തുന്നത്. നികത്തിയാല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും കര്‍ഷക തൊഴിലാളി യൂണിയന് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും സിപിഐഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
അനധികൃത നിലംനികത്ത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ഷകതൊഴിലാളി യൂണിയന് വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി. അനധികൃത നിലംനികത്ത് ശ്രദ്ധയിപ്പെട്ടതിന് പിന്നാലെ സ്റ്റോപ്പ് മെമ്മോയും നല്കി. എന്നിട്ടും നികത്തല്‍ തുടര്‍ന്നു. പിന്നാലെയാണ് ഫോര്‍ട്ട് പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. ആരാണ് നികത്തുന്നതെന്ന് അറിയില്ലെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറിയും മകനും ഭൂ ഉടമയുമായ അജയകുമാര്‍ വില്ലേജ് ഓഫീസര്‍ക്ക് കൊടുത്ത മൊഴി.



