ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത, കാസർകോട് പെയിൻ്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

കാസർകോട് യുവാവിന് സൂര്യാതപമേറ്റു. പെയിൻ്റിംഗ് തൊഴിലാളിയായ ചൗക്കി കല്ലങ്കൈ സ്വദേശി 25 കാരനായ അക്ഷയ്ക്കാണ് സൂര്യാതപമേറ്റത്. ഇദ്ദേഹം കൊടും ചൂടത്ത് പണിയെടുക്കുന്നതിനിടെയാണ് സംഭവം.

ചൗക്കികടുത്ത് ആലംപാടിയിലെ വീട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെ അക്ഷയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button