മാവേലിക്കരയിൽ…. 40 അടി താഴ്ച്ചയുള്ള കിണറ്റിൽ യുവാവ് കുഴഞ്ഞ് വീണു…. ഒടുവിൽ….

മാവേലിക്കര: കിണർ വ്യത്തിയാക്കാൻ ഇറങ്ങിയപ്പോൾ 40 അടി താഴ്ച്ചയുള്ള കിണറ്റിൽ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാങ്കാംങ്കുഴി പള്ളി തെക്കതിൽ അഷറഫ് (43) കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുഴഞ്ഞുവീണത്.

വിവരം അറിഞ്ഞെത്തിയ മാവേലിക്കര അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർമാരായ കിരൺ.എസ്.എ, ശരത്.ആർ എന്നിവർ കിണറ്റിൽ ഇറങ്ങി സിലിണ്ടർ തുറന്നുവിട്ട് വായു സഞ്ചാരം ഉറപ്പാക്കി. തുടർന്ന് റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ അഷറഫിനെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു. അസ്സി.സ്റ്റേഷൻ ഓഫീസർ എൻ.പ്രദീപിന്റെ നേതൃത്വത്തിൽ സീനീയർ ഓഫീസർ രാജേഷ്, രതീഷ്, ലൈജു ഐസക്ക്, രജീഷ്.പി.ജി, സന്ദീപ്, അഭിജിത്ത്, ജ്യോതിഷ്, രാധാകൃഷ്ണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



