നാലാം തീയതിക്ക് ശേഷം കോൺ​ഗ്രസ് നല്ല കുട്ടിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

നാലാം തീയതിക്ക് ശേഷം കോൺ​ഗ്രസ് നല്ല കുട്ടിയാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന നാലാം തീയതി വരെ നേതാക്കൾക്ക് അഭിപ്രായങ്ങൾ പറയാമെന്നും അതിനു ശേഷം തർക്കമൊന്നും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസും യുഡിഎഫും യോജിച്ച തീരുമാനമെടുക്കുമെന്നും അപ്പോൾ ലീ​ഗ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യ ഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേൽക്കുന്ന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങൾ.

നാലാംതീയതി വരെ ഇതൊക്കെയുണ്ടാകും എന്നായിരുന്നു കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകളെ കുറിച്ച് ലീ​ഗ് അധ്യക്ഷന്റെ പ്രതികരണം. അതിനുശേഷം സമാധാന അന്തരീക്ഷത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടാകുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ തർക്കം രൂക്ഷമായാൽ ലീഗ് ഇടപെടുമോ എന്ന ചോദ്യത്തിന്, നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

Back to top button