കായംകുളത്തെ ലൈംഗിക അതിക്രമ കേസ്…പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പോലീസ്..

കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ ഇരയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പോലീസ് . പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പോലീസ് തീരുമാനം. അതേസമയം സംഭവം നടന്ന് പതിനൊന്നു ദിവസം പിന്നിട്ട ശേഷം എന്തിനാണ് വൈദ്യ പരിശോധന നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി ഇന്നലെ തിരുവനന്തപുരത്തെത്തി കായംകുളം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയെന്നും, കേസിൽ നിന്ന് പിന്മാറാൻ ഒപ്പം ഉള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സബാദ് നെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും പൊലീസ് പറഞ്ഞു.




