കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം നേരിടുന്ന, കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി വാര്‍ഡുകളിലെ 1000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 3 സോളാര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 14നു ആരംഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റര്‍ വെച്ച് നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറില്‍ 500 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്നതാണ് പ്ലാന്റ്.



