കായംകുളത്തെ ലൈംഗികാതിക്രമം…കേസ് അന്വേഷണത്തിൽ നിന്ന് എസ്എച്ച്ഒയെ നീക്കി…പ്രതി ഒളിവിലെന്ന് സൂചന…

ആലപ്പുഴ കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതി രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതിൽ, അന്വേഷണത്തിൽ വീഴ്ചയില്ലെന്ന ന്യായീകരണവുമായി പോലീസ്. സംസ്ഥാന പോലീസ് മേധാവിക്ക് ആലപ്പുഴ എസ് പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം. എന്നാൽ കേസ് അന്വേഷണത്തിൽ നിന്ന് എസ്എച്ച്ഒയെ നീക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതി സിനിൽ സബാദ് ഒളിവിലെന്നാണ് സൂചന.
ഈ മാസം നാലിന് നടന്ന സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയിലായിരുന്നു ഡിജിപി റിപ്പോർട്ട് തേടിയത്. കായംകുളം പോലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചു. എന്നാൽ കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പോലീസിന് വീഴ്ച്ച സംഭവിച്ചില്ലെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറയുന്നു. സിനിൽ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോർട്ടിലുണ്ട്.



