ബാഡ്മിന്റൺ കോർട്ടിൽ ഇനി ‘കൃത്രിമ’ തൂവലുകൾ…. പക്ഷിപ്പനി തകർത്ത ഷട്ടിൽ വിപണി…. രക്ഷകനായി സിന്തറ്റിക് കോക്കുകൾ എത്തുന്നു

പക്ഷിപ്പനിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം സ്വാഭാവിക തൂവലുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ ബാഡ്മിന്റൺ ലോകത്ത് നിർണ്ണായക മാറ്റം. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇനി മുതൽ സിന്തറ്റിക് തൂവലുകൾ ഉപയോഗിച്ചുള്ള ഷട്ടിൽ കോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ലോക ബാഡ്മിന്റൺ ഫെഡറേഷൻ അനുമതി നൽകി.

ജൂനിയർ തലത്തിലുള്ള രാജ്യാന്തര മത്സരങ്ങളിലും ഗ്രേഡ്-3 ടൂർണമെന്റുകളിലുമാണ് നിലവിൽ സിന്തറ്റിക് കോക്കുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ ഭാവിയിൽ എല്ലാ പ്രധാന രാജ്യാന്തര വേദികളിലും ഇവ നിർബന്ധമാക്കും. പ്രധാനമായും ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് ഷട്ടിൽ നിർമ്മാണത്തിനുള്ള താറാവ് തൂവലിന് തൂവലുകൾ വരുന്നത്. അവിടെ താറാവ് വളർത്തൽ കുറഞ്ഞതും പക്ഷിപ്പനി പടർന്നതും തൂവലുകളുടെ ലഭ്യത കുറയ്ക്കുകയും ഷട്ടിലുകളുടെ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്തു.

ഒരു സാധാരണ ഷട്ടിൽ കോക്ക് നിർമ്മിക്കാൻ 16 തൂവലുകൾ ആവശ്യമാണ്. ഗുണനിലവാരമുള്ള തൂവലുകൾ കുറഞ്ഞ അളവിൽ മാത്രം പക്ഷികളിൽ നിന്ന് ലഭിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Related Articles

Back to top button