രേഖകൾ നോക്കിയാണ് വിവാഹം കഴിപ്പിച്ചത്… ഇതും ഒരു കേരള സ്റ്റോറി… വിവാദങ്ങളിൽ മറുപടിയുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: കുംഭമേള താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആധാർ ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ ‘കേരള സ്റ്റോറി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിവാഹത്തിന് മുൻകൈ എടുത്ത മറ്റ് നേതാക്കളുടെ മൗനത്തിൽ അമ്പരപ്പും പ്രകടിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐക്ക് വലിയ പോസിറ്റീവ് പ്രതീക്ഷയാണുള്ളത്. എൽഡിഎഫിന്റെ വിജയം ജനങ്ങൾ ഉറപ്പാക്കിക്കഴിഞ്ഞു. പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കുമെന്നത് പഴയ കണക്കുകൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തവണ പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണം പിഎംശ്രീ മുന്നേറ്റവും എസ്ഐആറുമാണ്. എൽഡിഎഫിന് ആരുമായും അവിശുദ്ധ ചങ്ങാത്തമില്ല. എസ്ഡിപിഐയുടെ വോട്ട് വേണമെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. വർഗീയ ഭ്രാന്തന്മാരുടെ വോട്ടല്ല, സാധാരണ മനുഷ്യരുടെ വോട്ടാണ് തങ്ങൾ ആഗ്രഹിക്കുന്നത്.

ബിജെപി എന്നാൽ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്നാണ് അർത്ഥം. കോർപ്പറേറ്റ് തമ്പുരാക്കന്മാരുടെ മടിശീലയിലെ പണവുമായാണ് ബിജെപി ഇത്തവണ മത്സരിച്ചതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

Related Articles

Back to top button