ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്; ആക്രമിച്ചത് ഭക്ഷണം കൊടുക്കുന്നതിനിടെ

തിരുവനന്തപുരം നരുവാമൂടിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്. നരുവാമൂട് ചുറ്റിക്കാട് എന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന ഉണ്ണിക്കുട്ടൻ എന്ന മോഴയാന ആണ് രണ്ടാം പാപ്പാനെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്. രണ്ടാം പാപ്പാനായ തമിഴ്നാട് സ്വദേശി മൊയ്തീനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. രാത്രി പാപ്പാന്മാർ ചേർന്ന് ഭക്ഷണം നൽകുന്നതിനിടെ ആന ആക്രമാസക്തനാവുകയിരുന്നു

Related Articles

Back to top button