കസ്റ്റഡിയിലെടുത്ത പ്രതി എക്സൈസ് ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ചു, ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പ്രതി സെല്ലിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മടവൂർ മാലുവിള പുത്തൻവീട്ടിൽ അബ്ദുൽ വാഹിദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മടവൂർ ഭാഗത്ത് നിന്നാണ് മദ്യലഹരിയിലായിരുന്ന പ്രതിയെ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ വർക്കല റേഞ്ച് ഓഫീസിൽ എത്തിക്കുകയായിരുന്നു. 56 വയസുള്ള അബ്ദുൽ വാഹിദ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.



