പിണറായി തന്നെ മുഖ്യമന്ത്രിയാകണം…. അത് എന്റെ വ്യക്തിപരമായ അഭിപ്രായം…. രാഷ്ട്രീയ നയം വ്യക്തമാക്കി വെള്ളാപ്പള്ളി

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരള ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും പണമൊഴുക്കിയതുമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായം. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ചൻ വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. കേരളത്തിൽ എൻഡിഎയ്ക്ക് വോട്ട് വിഹിതം കൂടും. എന്നാൽ അവർക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പലയിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്ന് നാല് പേർ കാത്തിരിക്കുകയാണ്. ‘ജനിക്കാൻ പോകുന്ന കൊച്ചിന് പേരിടേണ്ട കാര്യം ഇപ്പോഴില്ല’ എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പരിഹാസം. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്ന് നാല് പേർ കാത്തിരിക്കുകയാണ്. 100 സീറ്റുകൾ നേടുമെന്ന മുന്നണികളുടെ അവകാശവാദങ്ങൾ കാത്തിരുന്ന് കാണണം. കേരളത്തിലെ മൊത്തം ഫലം പ്രവചിക്കാൻ കഴിയാത്ത അത്ര സങ്കീർണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



