കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തു.. കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം

കാട്ടാക്കട പുഴനാട്ടെ നവജാതശിശുവിൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് അമ്മ. കുഞ്ഞിനെ താനാണ് കൊന്നതെന്ന് കുഞ്ഞിന്റെ അമ്മ ഷംന പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തു എന്നും ഷംന മൊഴി നൽകി. സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നവജാതശിശുവിൻ്റെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. പുറത്തുപോയിരുന്ന ഭർത്താവ് അൽത്താഫ് വീട്ടിൽ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടർന്ന് കിടക്കുകയായിരുന്നു ഷംന

Related Articles

Back to top button