പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വൈറലായി വി.ഡി. സതീശന്റെ റീൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ കേരളം നിൽക്കെ, സോഷ്യൽ മീഡിയയിൽ വൈറലായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ 24 മണിക്കൂറിനുള്ളിൽ കണ്ടത് 52 ലക്ഷത്തിലധികം ആളുകളാണ്. വണ്ടി പ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



