നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്ലിം ജമാഅത്ത്. സമസ്ത സെന്ററിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ചേർന്ന പാർലമെൻററി സംഗമത്തിൽ ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്ലിം ജമാഅത്തിനോ സുന്നി സംഘടനകൾക്കോ ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടനാ നയത്തിനെതിരാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അറിയിച്ചു.



