ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് 1.21 കോടി രൂപ തട്ടി.

കവടിയാർ സ്വദേശിനി ലതയാണ് തട്ടിപ്പിനിരയായത്.
പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ആളുകളെന്ന രീതിയിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്തു. തുടർന്ന് പല തവണയായി പണം ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Back to top button