‘പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല…എൽഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കും…മുഖ്യമന്ത്രി

പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണിത്. അതുകൊണ്ടാണ് പയ്യന്നൂര്‍ ഇടതുപക്ഷ കോട്ടയായി മാറിയത്. ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല. പയ്യന്നൂരിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button