പേരാമ്പ്രയിൽ ഫാത്തിമ തെഹ്‍ലിയക്കും കുരുക്ക്

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിയമയുദ്ധവും ശക്തമാകുന്നു. വർഗീയ അനൗൺസ്മെന്‍റുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണനെതിരായ പരാതിക്ക് പിന്നാലെ യു ഡി എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കും കുരുക്ക്. തെഹ്ലിയ സമുദായത്തിന്റെ പേരിൽ വോട്ടഭ്യർഥിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ ( ആർ ഒ ) നോട്ടീസ് അയച്ചു. സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് സ്ഥാനാർത്ഥിക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്ലിയക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതെന്ന് ആർ ഒ വ്യക്തമാക്കി. മണ്ഡലത്തിൽ എൽ ഡി എഫ് പ്രവർത്തകർക്കെതിരായ വർഗീയ അനൗൺസ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ.

Related Articles

Back to top button