വ്യാജ ആധാർ കാർഡ് ആരോപണത്തിൽ കഴമ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടു’; കണ്ണൂർ DCC പ്രസിഡന്റ്

പയ്യന്നൂരിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പരാതിയുടെ ഗൗരവം കണക്കിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം പരാതി നൽകിയത്. മരിച്ചവരുടെ വോട്ടു ചെയ്യാനാണ് സാധാരണ സിപിഐഎം ശ്രമിക്കാറുള്ളതെന്നും എന്നാൽ എസ്‌ഐആറിലൂടെ ഇത്തവണ ആ നീക്കം ഏറെക്കുറേ പരാജയപ്പെട്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഇതോടെയാണ് വ്യാജ ആധാർ കാർഡ് നിർമിക്കാൻ സിപിഐഎം ഒരുങ്ങിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Related Articles

Back to top button