തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പോലീസുകാർ… കേസെടുക്കാതെ പോലീസ്….

പോലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പോലീസുകാർ. പരാതി കിട്ടിയിട്ടും കേസെടുക്കാതെ പോലീസ്. പോലീസ് ആസ്ഥാനത്തെ പോലീസുകാരൻ മർദ്ദിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ CPO ആരോപിച്ചു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തി.
മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പോലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് തമ്മിലടി നടന്നത്. ഗാർഡ് ഡ്യുട്ടിയിലെ പോലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരൻ ആവശ്യപ്പെട്ടു.



