ഏപ്രിൽ 16ന് പ്രാദേശിക അവധി

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 16ന് ഉച്ചക്ക് രണ്ട് മുതൽ കോർപറേഷൻ പരിധിയിൽ ജില്ലാ കലക്ടർ എൻ. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർക്കാർ പരിപാടികൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.



