കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പിടിയിൽ. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടപ്പള്ളി വിപി മരക്കാർ റോഡിന് സമീപത്ത് നിന്നാണ് 5.110 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലുവ കടുങ്ങല്ലൂർ ഈസ്റ്റ് സ്വദേശി തെറ്റയിൽ വീട്ടിൽ പിജെ ഡോൺ ആണ് പിടിയിലായത്. 26 വയസാണ് പ്രായം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

അതിനിടെ ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ പിറ്റ് എൻഡിപിഎസ് നിയമം പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. തൃക്കാക്കര ഉണിച്ചിറ സ്വദേശി താഴത്തെ കുറ്റി വീട്ടിൽ പ്രണവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾക്ക് 22 വയസാണ് പ്രായം. ഇയ്യാൾ കൊച്ചി സിറ്റി പൊലീസ് പരിധിയിലെ കളമശ്ശേരി, എളമക്കര, ഏലൂർ, തൃക്കാക്കര, ചേരാനല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലീസിൻ്റേതാണ് നടപടി.

Related Articles

Back to top button