‘ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറും… ട്രംപ്

ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. ഇറാൻ യുദ്ധത്തിൽ സഹായിച്ചില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിനോടാണ് പ്രതികരണം.

ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്നും, എന്നാൽ ഹോർമുസ് കടലിടുക്ക് തടയുന്നത് ഇറാൻ അവസാനിപ്പിക്കുന്നത് വരെ താൻ അത് പരിഗണിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യം പൂർത്തീകരിച്ചെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സൈന്യം പിൻവാങ്ങൽ ആരംഭിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.

Related Articles

Back to top button