‘ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചു…കണ്ണൂരില്‍ അട്ടിമറിക്ക് ശ്രമിക്കുന്നു’

ജില്ലയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫിന്റെ അദ്ധ്യാപക സംഘടന. ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചുവെന്നാണ് ജില്ലാഭരണകൂടത്തിനെതിരായ പരാതി. കെപിസിടിഎ അംഗമായ ഷിനോ പി ജോസ് ആണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഇടത് അനുകൂല കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎയില്‍ നിന്നും എകെജിസിടിയില്‍ നിന്നും നിരവധി അദ്ധ്യാപകരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഓഫീസര്‍മാരായി നിയോഗിച്ചുവെന്ന് പരാതിയില്‍ ഉയര്‍ത്തുന്നു. നിയമപരമായി അല്ലാതെ ഫോണിലൂടെ വിളിച്ചാണ് ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button