സിനിമാലോകത്തെ ഞെട്ടിച്ച് രഞ്ജിത്തിൻ്റെ അറസ്റ്റ്…ആശുപത്രിയിൽ തുടരുന്നു…

സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാലോകം. യുവനടിയുടെ പീഡന പരാതിയിൽ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് മുങ്ങുമെന്ന സൂചനക്കിടെ തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പോലീസിന്റെ പഴുതടച്ച നീക്കമുണ്ടായത്. അറസ്റ്റിലായ രഞ്ജിത്ത് നിലവിൽ ജനറൽ ആശുപത്രിയിൽ തുടരുകയാണ്.

Related Articles

Back to top button