തിരഞ്ഞെടുപ്പിനു മുൻപേ വോട്ടുചെയ്ത് മുൻ കേന്ദ്രമന്ത്രി വയലാർ രവി

ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുൻപേ വോട്ടുചെയ്ത് മുൻ കേന്ദ്രമന്ത്രി വയലാർ രവി. 85 പിന്നിട്ടവർക്കുള്ള വീട്ടിലോട്ട് സംവിധാനത്തിലൂടെയാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വയലാർ ദേവകീകൃഷ്ണഭവനിലെ വീട്ടിലെത്തിയാണ് വയലാർ രവിയുടെ വോട്ടുരേഖപ്പെടുത്തിയത്. ദീർഘകാലം സെക്രട്ടറിയായിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.എൻ. അജയനാണ് വയലാർ രവിക്കായി വോട്ടു രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരായ എ. റഫീന, പി.ജെ. റോബർട്ട്, അനീഷ് എന്നീ ഉദ്യോഗസ്ഥരാണ് വയലാറിലെ വീട്ടിലെത്തിയത്.

Related Articles

Back to top button