എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ല് പാസാക്കാന്‍ അനുവദിക്കില്ല…കെസി വേണുഗോപാല്‍…

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയുംപ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും.അതിനാല്‍ ഈ ബില്‍ ഒരുവിധേനയും പാസാകാന്‍ അനുവദിക്കില്ല.ഈ ബില്ലിനെതിരെ രാവിലെ 10.30-ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ എംപി അറിയിച്ചു.



