ഇക്കുറി ക്രൈസ്തവ സഭയുടെ പിന്തുണ എല്‍ഡിഎഫിന് ഉണ്ടാകും…ജോസ് കെ മാണി

ക്രൈസ്തവ സഭയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുമെന്ന് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. സഭയെ ചേര്‍ത്ത് പിടിച്ചാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോയത് .
ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കം, ക്രൈസ്തവ സഭ പറഞ്ഞ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി.
തങ്ങള്‍ എല്ലാ സമുദായങ്ങളെയും ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി . ഇടതുസര്‍ക്കാരാണ് ന്യൂനപക്ഷമായ ക്രൈസ്തവ സഭകള്‍ക്കായി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നത് .യുഡിഎഫിന്റെ കാലത്ത് ഇത്തരമൊരു കാര്യം ചെയ്യാനോ കമ്മീഷന്‍ കൊണ്ടുവരുവാനോ അവര്‍ തയ്യാറായില്ല. അവരെയെല്ലാം ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അവരെല്ലാം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും എന്നത് തീര്‍ച്ചയാണ് – ജോസ് കെ മാണി പറഞ്ഞു. ഇന്‍ഫാം പോലെയുള്ള സംഘടനകള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും ജോസ് കെ മാണി പറഞ്ഞു.



