‘കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീലാണെന്ന് തനിക്ക് അറിയില്ല, സതീശനോട് തന്നെ ചോദിക്കൂ’…രമേശ് ചെന്നിത്തല.

കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീലാണെന്ന് തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് തന്നെ ചോദിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡീല്‍ സംബന്ധിച്ച് വ്യക്തത തേടിയ മാധ്യമപ്രവര്‍ത്തകനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കാസര്‍കോടും മഞ്ചേശ്വരത്തും ഡീല്‍ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നതെന്നും ആ ഡീല്‍ എന്താണെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഈ ചോദ്യത്തിനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കാസര്‍കോടും മഞ്ചേശ്വരത്തും തങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പ്രതിപക്ഷ നേതാവ് വരുമ്പോള്‍ ചോദിച്ചോളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



