ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശി കുത്തേറ്റു മരിച്ചു….മലയാളി അറസ്റ്റില്‍

ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

അല്‍ മുത്തീനയിലെ കഫ്റ്റീരിയയിലെ ഡെലിവെറി ബോയ് ആണ് നിഷാദ്. പ്രതിയായ ഷമീര്‍ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയില്‍. ഭാര്യ: ആരിഫ. മക്കള്‍: ആദി, ഫാദി.

Related Articles

Back to top button