പോത്തൻകോട് പാലോട്ടുകോണത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം.

റബ്ബർ തോട്ടത്തിന് നടുവിൽ പ്രവർത്തിച്ചിരുന്ന ഷെഡിൽ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ചന്തവിള സ്വദേശിയായ അജാസിന്‍റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണ യൂണിറ്റിലാണ് വ്യാപക തീപിടിത്തമുണ്ടായത്. ഷെഡിൽ തീ വ്യാപകമായി ആളിപടർന്ന ശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ച് സംഘം എത്തുമ്പോഴേക്കും ഷെഡിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തീ പിടിത്തത്തിൽ കത്തിയമർന്നിരുന്നു. കട്ടിലുകൾ, മേശ തുടങ്ങി ഫർണിച്ചറുകളുടെ നിർമ്മാണം നടത്തിവന്നിരുന്ന യൂണിറ്റ് ആണ് കത്തിനശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്നാണ് വിവരം.

Related Articles

Back to top button